റിപ്പബ്ലിക് ദിനാഘോഷം; അവലോകന യോഗം ചേർന്നു


കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 26 ന് രാവിലെ 9 നാണ് ആഘോഷ പരിപാടികൾ നടക്കുക. ജനുവരി 22, 23, 24 തിയതികളിൽ രാവിലെ 7.30 മുതൽ സ്‌കൂൾ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ എ.ഡി.എം എം.ജെ അഗസ്റ്റിൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments