മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതൽ പരാതി

 



പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകൻ്റെ പീഡനത്തിൽ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർഥികൾ. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.

ശിശുക്ഷേമ സമിതിയുടെ കൌൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. ആദ്യഘട്ടത്തിൽ കൌൺസിലിങ്ങ് നൽകിയ വിദ്യാർഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. ആദ്യദിന കൌൺസിലിങ്ങിലാണ് അഞ്ചു വിദ്യാർത്ഥികളുടെ തുറന്നു പറച്ചിൽ. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൌൺസിലിങ് തുടരും.

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധ്യാപകൻ പിടിയിലായത്. എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

Post a Comment

0 Comments