കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. മറ്റ് സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന് ചോദ്യത്തിന് ആരും നിന്നാലും ജയിക്കും എന്നാണ് താൻ പറഞ്ഞിട്ടുള്ളത്. അതല്ലാതെ മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി ജെ കുര്യൻ ഫേയ്സ്ബുക്കില്‍ കുറിച്ചു.
സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ മുതിർന്ന നേതാവിനെ കണ്ട് തന്റെ പ്രതിഷേധം അറിയിച്ചത്. ഇരുവരും തമ്മിലുള്ള ഈ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പി ജെ കുര്യന്റെ പ്രതികരണം.
.jpeg)
0 Comments