കൊട്ടിയൂർ:തെരുവ് നായക്കൂട്ടം ആടിനെ കടിച്ചു കൊന്നു. മന്ദം ചേരി താഴെ ഉന്നതിയിലെ പുത്തലത്ത് ലീലയുടെ ആടിനെയാണ് തെരുവ് നായക്കൂട്ടം കടിച്ച് കൊന്നത്.കൊട്ടിയൂരിൽ അമ്പലപ്പറമ്പിൽ തീറ്റ മേയ്ക്കാൻ കൊണ്ടുവന്നതായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ വിധവകൾക്കായുള്ള ആടും കൂടും എന്ന പദ്ധതി പ്രകാരം ലഭിച്ച ആടുകളിൽ ഒന്നിനെയാണ് തെരുവുനായ ആക്രമിച്ചു കൊന്നത്.

0 Comments