ജനപ്രതിനിധികൾക്ക് അനുമോദനം സംഘടിപ്പിച്ചു



കോഴിച്ചാൽ : ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, ഒൻപത്, പത്ത് വാർഡുകളിൽ നിന്നും വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികളായ വിജി ജോൺ, ഷൈമ ജെനു, റോഷി ജോസ് തുടങ്ങിയവർക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ പുളിങ്ങോം ഡിവിഷനിൽ നിന്നും വിജയിച്ച ജോമോൾ ടീച്ചറെയും വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.മീൻതുള്ളി കരികുളം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഇരിക്കൂർ എം. എൽ. എ സജീവ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.വാർഡിലെ പ്രവർത്തകർക്ക് പുറമെ ചെറുപുഴ പഞ്ചായത്തിലെ നിരവധി കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി. മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞമ്പു നായർ ഉൾപ്പെടെ ഉള്ളവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മറുപടി പ്രഭാഷണവും നടത്തി.

Post a Comment

0 Comments