പാലക്കാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ ആഭ്യന്തര അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മരിച്ച മജീദിന്റെയും രാമചന്ദ്രന്റെയും കുടുംബം ഉടൻ പരാതി നൽകുമെന്നാണ് സൂചന. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റർ അടച്ചിട്ട സാഹചര്യത്തിൽ രോഗികൾക്ക് മാവേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഡയാലിസിസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
.jpg)
0 Comments