രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിനാണ് രജിത പുളിക്കലിനെതിരെ നിയമനടപടി ഉണ്ടായത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ഇവർ. സമാനമായ കേസിൽ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കോൺഗ്രസ് അനുകൂല അഭിഭാഷക ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർ ഉൾപ്പെട്ട പ്രതിപ്പട്ടികയിലെ പ്രധാനിയാണ് രജിത. കോടതി വിധി മറികടന്നുകൊണ്ടുള്ള അധിക്ഷേപങ്ങൾ തുടർന്നതിനെത്തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
0 Comments