പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു



കണ്ണൂർ: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കുറ്റൂർ ചട്ടിയോൾ ബസ് സ്റ്റോപ്പിന് സമീപത്തെ ഡോകടർ ഇ.പി രാജൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ കബോർഡിൽ സൂക്ഷിച്ച രണ്ട് പവൻ്റെ വളയും കിടപ്പുമുറിയിലെ അലമാരയിലും പരിശോധന മുറിയിലെ മേശയിലും സൂക്ഷിച്ചിരുന്ന 55,000 രൂപയും കവർന്നു. പരാതിക്കാരനും കുടുംബവും ഇന്നലെ വൈകുന്നേരം 7 മണിയോടെ വിളയാങ്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. രാത്രി 9.35മണിയോടെ തിരിച്ചെത്തിയപ്പോഴായിരുന്നു മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പെരിങ്ങോം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments