*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-2*
*16. 01. 2026*
*..............................*

*

*വിമുക്തഭട ബോധവത്കരണ സെമിനാര്‍* 

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി കോ- ഓപറേറ്റീവ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ജനുവരി 17) വിമുക്തഭടന്മാര്‍ക്ക് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് ക്ലാസ്സ് നടക്കുമെന്നും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വിമുക്തഭടന്മാരും സെമിനാറില്‍ പങ്കെടുക്കണമെന്നും സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

*സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം*

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

*വൈദ്യൂതി മുടങ്ങും*

പടിഞ്ഞാറത്തറ സെക്ഷനിലെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

*ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു*

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച ഏഴ് ദിവസത്തിനകം ദര്‍ഘാസ് നേരിട്ടോ, തപാലായോ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസറുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസിലും vythiritso@gmail.com ലും ബന്ധപ്പെടാം. ഫോണ്‍- 04936 255222, 9188527405.

Post a Comment

0 Comments