കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ ഇരിട്ടി,കൂത്തുപറമ്പ്,മട്ടന്നൂര്‍ ബ്ലോക്കുകളിലെ സി ഡി എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോര്‍സ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ബിരുദ/ ബിരുദാനന്തരമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. മേല്‍ ബ്ലോക്ക് പരിധിയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനുവരി 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, ബി എസ് എന്‍ എല്‍ ഭവന്‍, സൗത്ത് ബസാര്‍, കണ്ണൂര്‍, 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080

0 Comments