*പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം*
സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, ജനന തിയതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി 28 ന് രാവിലെ 10 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936207157.
*അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം*
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ചവര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ പേര്, ജനന തിയതി, മേല്‍വിലാസം, പ്രവര്‍ത്തിപരിചയം, വിരമിച്ച തിയതി, തസ്തിക, വകുപ്പ്, സേവനകാലം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ബയോഡാറ്റ തയ്യാറാക്കി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട-് 673 122 വിലാസത്തില്‍ ജനുവരി 24 ന് വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. അപേക്ഷയില്‍ അമൃദ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനത്തിനുള്ള അപേക്ഷയെന്ന് എഴുതണം. ഫോണ്‍- 04936 202195, 7025041215.
*പരിശീലനം നല്‍കി*
തിരുനെല്ലി സി.ഡി.എസ് മൃഗസംരംക്ഷണ വകുപ്പിന്റെയും ഗോത്ര സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുട്ട ബ്രാന്‍ഡിങ് പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. പുഷ്പ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളില്‍ നിന്നായി 50 ലധികം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനിഅധ്യക്ഷയായ പരിപാടിയില്‍ ഉപജീവന ഉപസമിതി കണ്‍വീനര്‍ ജയന, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എമുമാരായ അശ്വത്ത്, ആര്‍ഷക് സുല്‍ത്താന്‍, ഗോത്ര സമഗ്ര വികസന പദ്ധതി പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ടി.വി സായ് കൃഷ്ണന്‍,കുടുംബശ്രീ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ നിധിന്‍, സി.ആര്‍.പിമാരായ ലാലി, രോഹിണി, സി.ഡി.എസ ്അക്കൗണ്ടന്റ് അഞ്ചു എന്നിവര്‍ പങ്കെടുത്തു.
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജനുവരി 15) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ്, ഇല്ലത്തുവയല്‍ പ്രദേശത്തഇന്ന് (ജനുവരി 15) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
*റീ ടെന്‍ഡര്‍*
വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസില്‍ ലഭ്യമാകണം. ഫോണ്‍- 04936 296362
0 Comments