ലോകം പുതുവർഷത്തിന്റെ വരവ് ആഘോഷമാക്കുമ്പോൾ, ചലന പരിമിതരായ രണ്ട് ജീവിതങ്ങൾക്ക് സ്വപ്നങ്ങളിലേക്ക് പറക്കാൻ ചിറകുകൾ നൽകി മലബാർ ഭദ്രാസനത്തിന്റെ 'കൂട്' പദ്ധതി. ഒരാൾക്ക് 1,09,000 രൂപ വിലവരുന്ന രണ്ട് അത്യാധുനിക ഇലക്ട്രിക് വീൽചെയറുകളാണ് 'കൂട്' കാരുണ്യ പദ്ധതിയിലൂടെ കൈമാറിയത്.
മീനങ്ങാടി ബിഷപ്പ് ഹൗസിലെ ചടങ്ങിൽ, അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പുതുവർഷ സമ്മാനം കൈമാറി.
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനം ആവിഷ്കരിച്ച 'കൂട്' പദ്ധതി ഇന്ന് അനേകർക്ക് അഭയസ്ഥാനമാണ്. വീടില്ലാത്തവർക്ക് വീടൊരുക്കിയും, രോഗികൾക്ക് മരുന്നെത്തിച്ചും കരുതലായി മാറുന്ന 'കൂട്', ഇത്തവണ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 'സ്വാതന്ത്ര്യത്തിന്റെ ചക്രങ്ങളാണ്' സമ്മാനിച്ചത്.

0 Comments