ശബരിമല സ്വർണ്ണക്കൊള്ള: ‘അന്വേഷണം മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ല’; സണ്ണി ജോസഫ്

 


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടന്നിട്ടും മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇനിയും ഉന്നതന്മാർ ഇതിൽ പ്രതികളാകേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു. ഏത് ഏജൻസി അന്വേഷിക്കുന്നതിനും കോൺഗ്രസ് എതിരല്ല. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ്.

എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയില്ല. മുൻ ദേവസ്വം മന്ത്രിമാരെയും പ്രസിഡന്റുമാരെയും ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചുവെന്ന് സണ്ണി ജോസഫ്. കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും.

സജി ചെറിയാന്റെ ഖേദപ്രകടനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വാർത്താക്കുറിപ്പ് മതിയാവില്ലെന്നും പാർട്ടിയും സർക്കാരും നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സജി ചെറിയാനെ പാർട്ടി സംരക്ഷിക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക മന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുകയാണ്. നേരത്തെ ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ്. കേരളത്തിലെ സാംസ്കാരിക തനിമയെയാണ് മന്ത്രിയായ സജി ചെറിയാൻ ചോദ്യം ചെയ്തത്. സജി ചെറിയാൻ വിഷയം നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

Post a Comment

1 Comments

  1. Yes. Sonia Ghandhi and UDF convenor is out now

    ReplyDelete