അതിവേഗ റെയിൽപാത; അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ

 



തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽപാതയ്ക്കായി കേരളം. 583 കിലോമീറ്റർ റാപ്പിഡ് ട്രാൻസിറ്റ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. കേന്ദ്രത്തിന്റെ അനുമതി കിട്ടാത്തത് കൊണ്ട് കെ-റെയിൽ പദ്ധതി നടപ്പാവില്ലെന്നും സർക്കാരിന്റെ വാർത്ത കുറപ്പിൽ പറയുന്നു.

റെയിൽവേയുടെ സാങ്കേതിക എതിർപ്പുകൾ കാരണം കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല. ഡിപിആറിന്റെ അനുമതിക്കായി റെയിൽവേ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ അതിവേഗ വികസന വിഷയങ്ങളുമായി ചേർന്നു പോകാത്തതാണ് അവയെല്ലാം. അതുകൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് സർക്കാർ വിശദീകരണം. ഈ സാഹചര്യത്തിലാണ് പുതിയ അതിവേഗ റെയിൽ പദ്ധതിക്കായി സംസ്ഥാനം മുന്നോട്ട് ഇറങ്ങുന്നത്.

ആർആർടിഎസ് പദ്ധതിക്കായി താൽപര്യം അറിയിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകും.അതിനാവശ്യമായ കൂടിയാലോചനകൾക്കായി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണ പത്രത്തിൽ ഒപ്പിടും.പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ വായ്പ സ്രോതസ്സുകൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ ഗതാഗത വകുപ്പ് മന്ത്രിസഭയിൽ അവതരിപ്പിക്കും.ഡിപിആർ സമർപ്പിച്ചാൽ സംസ്ഥാനത്ത് ആർആർടിഎസ് പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.

Post a Comment

0 Comments