കുഷ്ഠരോഗം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം ക്യാമ്പയിന്റെ ഏഴാംഘട്ടം ജില്ലയില്‍ ആരംഭിച്ചു. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗ നിര്‍ണയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കണ്ണൂര്‍ ജില്ലാആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. രേഖ കെ.ടി ദിനാചരണ സന്ദേശം നല്‍കി. കുഷ്ഠ രോഗം സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനവും അശ്വമേധം സെല്‍ഫി കോര്‍ണര്‍ ഉദ്ഘാടനവും നടന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം.ബി മുരളി, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി വിനോദിനി, ജില്ലാ ആശുപത്രി അഡീഷണല്‍ ലേ സെക്രട്ടറി കെ സജിത്ത്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ടി ഇന്ദിര, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി പ്രമോദ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ് എന്നിവര്‍ സംസാരിച്ചു.

0 Comments