മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിച്ചേക്കും; പരിഗണനയില്‍ ഈ രണ്ടു മണ്ഡലങ്ങള്‍

 


കോഴിക്കോട്: മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കും.കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം നേതാക്കള്‍ക്കിടയില്‍ ചർച്ചയായതായി സൂചന. ഉത്തരമലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. ബംഗാൾ, അസം, കേരളം, തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ അസം, ബംഗാൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി. ബിഹാറിലേതിന് സമാനമായ രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അടിത്തട്ടിലെ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Post a Comment

0 Comments