തിരുവനന്തപുരം: കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കേസിൽ താൻ പൂർണമായും നിരപരാധിയാണെന്നും ആന്റണി രാജു പറഞ്ഞു. തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികരണം.
'നിയമം നിയത്തിന്റെ വഴിക്ക് പോകട്ടെ. ഞാൻ ഈ കേസിൽ പൂർണമായും നിരപരാധിയാണ്. ആദ്യം ഹൈക്കോടതി വിജിലൻസ് വിങ് വിശദമായി അന്വേഷിച്ച് വേറെ മൂന്ന് പേരെ പ്രതികളെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതാണ്. ഹൈക്കോടതി ഈ റിപ്പോർട്ട് അംഗീകരിച്ചതുമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ തെളിവുകളൊന്നും ഇല്ലാതെ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്' എന്ന് ആന്റണി രാജു പറഞ്ഞു.
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായി ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് ഉണ്ടാക്കൽ, വ്യാജ രേഖ ചമക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.
.jpeg)
0 Comments