പോസ്റ്റര്‍ രചനാ മത്സരവും കടലോര നടത്തവും സംഘടിപ്പിച്ചു

 



സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 'പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുള്ള സമുദ്ര മലിനീകരണം തടയുക, കടലിനെ സംരക്ഷിക്കുക' എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും കടലോര നടത്തവും സംഘടിപ്പിച്ചു. അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ സിറ്റി എച്ച് എസ് എസ് എന്നിവിടങ്ങളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കടലോര നടത്തത്തിന് കണ്ണൂര്‍ ശ്രീനാരായണ കോളേജ്, കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കടലിനെയും കടല്‍ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകയെക്കുറിച്ച് വിദ്യാര്‍ഥികള്‍ ക്ലാസെടുത്തു.

അഴീക്കോട്, കണ്ണൂര്‍ മത്സ്യഭവന്‍ പരിധിയില്‍ നടത്തിയ പരിപാടിയില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ അരുണ്‍ സുരേഷ്, ടി.കെ രജീഷ്, എച്ച് എം ഇന്‍ ചാര്‍ജ് സത്താര്‍ മാസ്റ്റര്‍, സൈക്കോളജി കൗണ്‍സിലര്‍ സുരഭി, സാഗര്‍ weമിത്ര പ്രമോട്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.jjvlvj

Post a Comment

0 Comments