ഷാജന്‍ സ്‌കറിയ ഒളിവിലെന്ന് പൊലീസ്, യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി; അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമർശനം

 



കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ കോടതി. കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം.

എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതിയുടെ ചോദ്യം. ഷാജന്‍ സ്‌കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി.

ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും ചോദ്യം. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം.

Post a Comment

0 Comments