ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, കൂടുതല്‍ തെളിവ് തേടി അന്വേഷണസംഘം

 


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും. കൂടുതല്‍ മൊഴികളും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഇരുവരെയും ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനിടെ നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്തിച്ച് വേര്‍ തിരിച്ചത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും നിർണായക വിവരങ്ങളും എസ്ഐടി സ്വീകരിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിച്ചതില്‍ വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള സ്വര്‍ണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവര്‍ദ്ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. കേസിൽ സ്വർണം കൂടുതൽ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം.

Post a Comment

0 Comments