വള്ളുവകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോട്അനുബന്ധിച്ച് ആയുർവേദ സെമിനാർ നടത്തി. സെമിനാർ ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് കെ ജയദേവൻ അധ്യക്ഷതയിൽ ശശിന്ദ്രൻ ഗുരുക്കൾ, ഉദ്ഘാടനം നിർവ്വഹിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ അഴീക്കോട് , യോഗചാര്യ ബാലകൃഷ്ണൻ വൈദ്യർ,ടി ടി അരവിന്ദ വൈദ്യർ, ബിജു വൈദ്യർ തൃശ്ശൂർ ,ടി കെ സുനീഷ് വൈദ്യർ എന്നിവർ സംസാരിച്ചു. ബ്രഹ്മശ്രീ പി.വി വിജേഷ് വൈദ്യരുടെ നാട്ടുവൈദ്യവും പ്രകൃതിയും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.വീട്ടിലെ ഔഷധങ്ങളും ഒറ്റമൂലി പ്രയോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ടി ടി അരവിന്ദാക്ഷൻ വൈദ്യരുടെ നേതൃത്വത്തിൽ ബിജു തൃശ്ശൂർ, എൻ ഇ പവിത്രൻ ഗുരുക്കൾ കേളകം , ടി കെ സുനീഷ് വൈദ്യർ,ലീല വൈദ്യ നിലമ്പൂർ, രാജേന്ദ്രൻ വൈദ്യർ തിരുവനന്തപുരം, ഗിരീശൻ ഗുരുക്കളിൽ തളിപ്പറമ്പ്,ഹരിദാസ് വൈദ്യർ തൃശ്ശൂർ,വർഗീസ് വൈദ്യർ ആറളം,സുലൈമാൻ വൈദ്യരെ തൃശ്ശൂർ,യോഗചാര്യ ബാലകൃഷ്ണൻ വൈദ്യർ പിണറായി,ചന്ദ്രമതി വൈദ്യ കാഞ്ഞങ്ങാട് എന്നിവർ ക്ലാസ് എടുത്തു.
സൗജന്യ നടുവേദനയുടെ ചികിത്സാ ക്യാമ്പിൽ കെ സന്ദീപ് വൈദ്യരുടെ അധ്യക്ഷതയിൽ എൻ ഇ പവിത്രം ഗുരുക്കൾ കേളകം ശൈലേഷ് ഗുരുക്കൾ കതിരൂർ സതി വൈദ്യളകം ദീപവൈദ്യ ചാലു വയൽ, സദാനന്ദൻ വൈദ്യർ,ശ്രീജിത്ത് ഗുരുകൾ വടകര എന്നിവർ ചികിത്സാ നേതൃത്വം ഏറ്റെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രോഗികൾക്കും സൗജന്യ മരുന്ന് വിതരണവും ചെയ്തു.എൻ ഇ പവിത്രൻ ഗുരുക്കൾ കേളകം കൊണ്ടു വന്ന വിത്ത് ബോളുകൾ വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പരിസരത്ത് നിക്ഷേപിച്ചു . ക്ഷേത്രം ഭാരവാഹികളും വൈദ്യന്മാരും പങ്കെടുത്തു
പങ്കെടുത്ത എല്ലാ വൈദ്യന്മാർക്കും ടിടി അരവിന്ദാക്ഷൻ വൈദ്യരും സോമൻ ഗുരുക്കളും നയിക്കുന്ന ട്രഡീഷണൽ ഹർബൽ ഹീലേഴ്സ് അസോസിയേഷൻ (THA ) പ്രശസ്‌തിപത്രവും വള്ളുൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം വക പാരിതോഷികവും നൽകി ആദരിച്ചു:ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി,തദ്ദേശ പാരമ്പര്യ ചികിത്സാ വിഭാഗം,ട്രഡീഷണൽ ഹെർബൽ ഹീലെ അസോസിയേഷൻ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.

0 Comments