വായു മലിനീകരണം; ഡൽഹിയിൽ കടുത്ത നിയന്ത്രണം

വായു മലിനീകരണ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-3) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഒന്ന്, രണ്ട് ഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) “ഗുരുതരമായ” വിഭാഗത്തിലാണുളളത്. അത്യാവശ്യമല്ലാത്ത നിർമ്മാണ, പൊളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ബിഎസ് 3 പെട്രോൾ, BS-IV ഡീസൽ ഫോർ വീലറുകൾക്കും നിയന്ത്രണമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശമുണ്ട്.

ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്ന് വരും ദിവസങ്ങളിൽ ‘തീവ്രമായ’ വിഭാഗത്തിലേക്ക് കടക്കുമെന്ന് ഐഎംഡി അധികൃതർ പറയുന്നു.

Post a Comment

0 Comments