തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ. തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ ധര്‍ണ നടത്തും. ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധിക്കുക.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നും സിബിഐ അന്വേഷണം നടന്നാലേ കേസിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്നുമാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം.

0 Comments