കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു

 



കേളകം:കരിയം കാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു.ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യ ജീവി അക്രമിച്ചത്.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് ഓടിയിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി വീട്ടുടമ റോയി പറയുന്നു. ആന മതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്‌തതായി റോയി പറഞ്ഞു.

Post a Comment

0 Comments