വിമാനത്താവള റോഡ് നോട്ടിഫിക്കേഷൻ: അറിയിപ്പ് പ്രസിദ്ധീകരിച്ചു

 



പേരാവൂർ വിമാനത്താവള റോഡെന്ന നിലയിൽ കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നിർമിക്കുന്ന നാലുവരി പാതയുടെ 11 (1) നോട്ടിഫിക്കേഷന്റെ ഭാഗമായുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഈ പ്രാഥമിക നോട്ടിഫിക്കേ ഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ഉള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. പരാതികൾ ഉണ്ടെങ്കിൽ ഇനി 15 ദിവസത്തിനകം ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് രേഖാമൂലം നൽകണം.

പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയപ്പോൾ പലരുടെയും പേരുകൾ ലിസ്‌റ്റിൽ ഇല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇവർ ക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകി ലിസ്റ്റിൽ ഇടം നേടാൻ അവസരം ഉണ്ടായിരിക്കും. അതിനു ശേഷം റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് എന്നിവയുടെ പരിശോധനയും അളവുകളും കണക്കെടുപ്പും നടത്തി റിപ്പോർട്ട് നൽകണം. അതിന് ശേഷം മാത്രമായിരിക്കും അന്തിമ വിജ്‌ഞാപനം ഇറങ്ങുക. പരാതി നൽകാനുള്ള കാലാവധി 15 ദിവസം മാത്രമായി കുറഞ്ഞത് സംബന്ധിച്ച് നവംബ റിൽ നോട്ടിഫിക്കേഷൻ ഇറങ്ങിയ സമയത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

സാധാരണ 60 ദിവസമാണ് ഇത്തരം പദ്ധതികളിൽ പരാതി കൾ നൽകാനുള്ള സമയം അനു വദിക്കുക പതിവുള്ളത്. പുറത്തിറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം ലിസ്റ്റിൽ പേരില്ലാത്തവർക്ക് മാത്രമാണ് പരാതി നൽകാൻ സാധിക്കുക.

ഭൂമി, കെട്ടിടം, വീടുകൾ, സ്ഥാപനങ്ങൾ, കൃഷി എന്നിവ വിട്ടു കൊടുക്കുന്നവർക്ക് വിലയും നഷ്ടപരിഹാരവും നൽകുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇപ്പോൾ പോലും വ്യക്ത മായിട്ടില്ല. ഭൂമിയും വീടും കെട്ടിടങ്ങളും സ്‌ഥാപനങ്ങളും വിട്ട നൽകുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും റോഡ് പദ്ധതിയുടെ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള ഒരുവിധ വ്യവസ്‌ഥകളും വ്യക്ത‌മായി അറിയില്ല.

വിട്ടുനൽകുന്ന ഭൂമിയ്ക്ക് എത്ര വില കിട്ടും, വീടുകൾക്കും കെട്ടിടങ്ങൾക്കും എന്ത് നഷ്ടപരിഹാരം ലഭിക്കും, സ്ഥാപനങ്ങൾ ഇല്ലാതാകുന്നവർക്കുള്ള പുനരധിവാസ പദ്ധതി എന്താണ് എന്നിവ സംബന്ധിച്ച് ഇതുവരെ വ്യക്‌തമായ ധാരണ ആർക്കുമില്ല. റോഡ് ഫണ്ട് ബോർഡോ, റവന്യു വകുപ്പോ ഇത് സംബന്ധിച്ച വിശദീകരണങ്ങൾ നൽകിയിട്ടുമില്ല.

കെട്ടിടങ്ങളും വീടുകളും വിട്ടു കൊടുക്കുമ്പോൾ കാലപ്പഴക്കത്തിന് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന തുകയാകും നൽകുക എന്ന വ്യവസ്‌ഥ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ പരാതികളും നിലവിലുണ്ട്.

Post a Comment

0 Comments