കണിച്ചാർ:കണിച്ചാർ പഞ്ചായത്തിലെ 29 ാം മൈൽ റോഡരികിലും വനത്തിലും ആയി വൻ തോതിൽ മാലിന്യം തള്ളിയ നിലയിൽ. സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ, ഹരിത കർമ്മ സേന, കണിച്ചാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂത്തുപറമ്പിൽ നിന്നുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നുള്ള മാലിന്യവും കണ്ടെത്തിയിരുന്നു. തുടർന്ന് കണിച്ചാർ പഞ്ചായത്ത് വ്യാപാരിയിൽ നിന്ന് 10000 രൂപ പിഴ ഈടാക്കുകയും നിക്ഷേപിച്ച മാലിന്യം തിരിച്ച് എടുത്ത് ഹരിത കർമ്മ സേനയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.
കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ പി ശ്രീലത,വനം വകുപ്പ് വാച്ചർമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി
0 Comments