മാനന്തവാടി: മലബാർ ഭദ്രാസന സൺഡേ സ്കൂൾ പ്രവേശനോത്സവം മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മാനന്തവാടി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ
പ്രീ പ്രൈമറി ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, നഗരസഭ കൗൺസിലർ വി.യു. ജോയി, സൺഡേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർമാരായ എബിൻ പി.ഏലിയാസ്, ഷാജി മാത്യു, സഹ വികാരി ഫാ. വർഗീസ് താഴത്തെകുടി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം.ഷിനോജ്,പള്ളി സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, ബെറ്റി പള്ളിപ്പാടൻ, അനില വാഴത്തോടത്തിൽ, വർഗ്ഗീസ് വലിയ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജനപ്രധിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
0 Comments