സന്തോഷ് ട്രോഫി: കേരളത്തെ സഞ്ജു ഗണേഷ് നയിക്കും; ടീമിൽ ഒമ്പത് പുതുമുഖങ്ങൾ

 



കണ്ണൂർ: സന്തോഷ് ട്രോഫി അവസാന റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഷെഫീഖ് ഹസൻ മഠത്തിലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിന്റെ നായകനായി സഞ്ജു ഗണേഷിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് സഞ്ജു സന്തോഷ് ട്രോഫി ടീമിന്റെ നായകനാകുന്നത്. ഒമ്പത് പുതുമുഖ താരങ്ങളുമായാണ് കേരളം ഈ വർഷമിറങ്ങുന്നത്.

അവസാന റൗണ്ട് മത്സരങ്ങൾക്കായി ആസാമിലേക്ക് പോകുന്ന 22 അംഗ സംഘം ഇങ്ങനെ: അൽകേഷ് രാജ് ടിവി (തൃശൂർ), ഹജ്‌മൽ എസ് (പാലക്കാട്), മുഹമ്മദ് ജസീൻ എം (മലപ്പുറം) സഞ്ജു ഗണേഷ് (എറണാകുളം), അജയ് അലക്സ് (എറണാകുളം), മനോജ് എം (തിരുവനന്തപുരം), ബിബിൻ അജയൻ (എറണാകുളം), അബ്ദുൽ ബാദിഷ് (മലപ്പുറം), സന്ദീപ് എസ് (മലപ്പുറം), തേജസ് കൃഷ്ണ എസ് (പാലക്കാട്), അർജുൻ എം (തൃശൂർ), അർജുൻ വി (കോഴിക്കോട്), ആസിഫ് ഓഎം (എറണാകുളം), വിഘ്‌നേശ് (തിരുവനന്തപുരം), അബൂബക്കർ ദിൽഷാദ് (കാസർഗോഡ്), ഷിജിൻ ടി (തിരുവനന്തപുരം), മുഹമ്മദ് അജ്‌സൽ (കോഴിക്കോട്), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് റിയാസ് പിടി (പാലക്കാട്), മുഹമ്മദ് സിനാൻ ( കണ്ണൂർ), മുഹമ്മദ് ആഷിക് കെ (മലപ്പുറം), മുഹമ്മദ് അഷർ (തൃശൂർ)

മറ്റ് കോച്ചിങ് സ്റ്റാഫ് അംഗങ്ങൾ: എബിൻ റോസ് ഡി (സഹ പരിശീലകൻ), ഷാജി പികെ (മാനേജർ), കെടി ചാക്കോ (ഗോൾകീപ്പർ കോച്ച്), അഹ്മദ് നിഹാൽ (ഫിസിയോ), കിരൺ കെ നാരായണൻ (വിഡിയോ അനലിസ്റ്റ്)

ഏഴ് തവണ ചാമ്പ്യന്മാരായ കേരളത്തിനൊപ്പം ഗ്രൂപ്പിൽ സർവീസസ്, പഞ്ചാബ്, റയിൽവേസ്, ഒഡിഷ, മേഘാലയ ടീമുകളാണുള്ളത്. ജനുവരി 21 മുതലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും. ജനുവരി 22ന് രാവിലെ ഒമ്പതിന് ശിലാപതാർ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

മത്സര ക്രമം അനുസരിച്ച് 24ന് റെയിൽവേസും 26ന് ഒഡീഷയും 29ന് മേഘാലയായും 31ന് സർവീസസുമാണ് കേരളത്തിന്റെ എതിരാളികൾ. ഒരു ഗ്രൂപ്പിൽ നിന്ന് നാല് ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടുക. ഫെബ്രുവരി രണ്ടും മൂന്നും തിയ്യതികളിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സെമി ഫൈനൽ ഫെബ്രുവരി അഞ്ചിനും ഫൈനൽ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

0 Comments