കോട്ടയം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാന്‍റില്‍ കഴിയുന്ന മുരാരി ബാബുവിനെ തേടി വിജിലൻസ് സ്പെഷ്യൽ സംഘം. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് ചങ്ങനാശ്ശേരിയിൽ എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകൾ ശേഖരിച്ചു. ചങ്ങനാശ്ശേരി രജിസ്ട്രാർ ഓഫീസിൽനിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. മുരാരി ബാബുവിന്റെ വീട്ടിൽ ഈ സംഘം റെയ്ഡ് നടത്തും. ഇന്നലെ ഈ സംഘം ചങ്ങനാശ്ശേരിയിൽ എത്തിയിരുന്നു. ഇഡി പരിശോധന നടക്കുന്നതിനാലാണ് വീട്ടിൽ കയറാതിരുന്നത്.

0 Comments