അമ്പായത്തോട് : അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇടവക വികാരി ഫാ തോമസ് കാട്ടാത്ത് കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ ബലിക്ക് ഒറ്റപ്ലാവ് സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ വിൻസെന്റ് കൊരട്ടിപ്പറമ്പിൽ കാർമികത്വം വഹിച്ചു. തിരുനാൾ രണ്ടാം ദിനമായ ശനിയാഴ്ച തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, വിശുദ്ധ കുർബാനയുടെ ആശീർവാദം, മേളകാഴ്ചകൾ, ആകാശവിസ്മയം തുടങ്ങിയവ നടക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10.മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് റവ ഫാ ആന്റണി തറെക്കടവിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

0 Comments