മുണ്ടക്കൈ ടൗൺഷിപ്പ്; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി




 തിരുവനന്തപുരം: മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 30 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 27 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷംവീട് പൂർത്തിയാക്കും. അതി ദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. പുതിയ ഭരണസമിതികളുടെ ചുമതല കൂടുതൽ വിപുലമാണ്. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം തുടങ്ങി. ഭാവി തലമുറയുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം.

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അടൂര്‍ പ്രകാശിന്‍റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. ചില ആരോപണങ്ങൾ ഉന്നയിച്ചാൽ രക്ഷപ്പെടുമെന്നാണ് കരുതുന്നത്. പോറ്റി ആദ്യ കയറിയത് സോണിയ ഗാന്ധിയുടെ വസതിയിലാണ്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. വിവിധ കാര്യങ്ങളിൽ എസ്ഐടിക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Post a Comment

0 Comments