ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി മെഗാ വെര്‍ച്വല്‍ ജോബ് ഫെയര്‍

 



ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം വെര്‍ച്വല്‍ ജോബ് ഫെയര്‍ ജനുവരി 31 ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കുന്ന പ്ലസ് ടു മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി 7000 ലധികം എന്‍ട്രി ലെവല്‍ അവസരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ളവര്‍ക്ക് നിര്‍മാണം, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മേഖലകളിലായി 30,000 ഒഴിവുകളും ഡിപ്ലോമധാരികള്‍ക്കായി 19,000 ത്തിലധികം സ്‌കില്‍ അധിഷ്ഠിത തൊഴിലവസരങ്ങളും മേളയിലുണ്ട്. ബിരുദധാരികളായ നോണ്‍ടെക്നിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഫിനാന്‍സ്, സെയില്‍സ്, സര്‍വീസ്, മാനേജ്‌മെന്റ് മേഖലകളിലായി 9000 ത്തിലധികം ഒഴിവുകളുണ്ട്. ടെക്നിക്കല്‍ ബിരുദധാരികള്‍ക്കായി സോളാര്‍, ബിഐഎം, ഡിസൈന്‍ തുടങ്ങിയ മേഖലകളിലായി 3000 ഒഴിവുകളും ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കായി 3000 ത്തിലധികം അവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ഉദ്യോഗാര്‍ഥികള്‍ക്കായി 30 ലധികം സീനിയര്‍ സ്പെഷ്യലിസ്റ്റ്, ടീം ലീഡര്‍ ഒഴിവുകള്‍ വിജ്ഞാനകേരളം കണ്ണൂര്‍ ജോബ് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ജോബ് ഫെയറില്‍ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും അവസരം ലഭിക്കും. https://forms.gle/kpLUfxyoRTBbqvQUA ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങളും മറ്റ് തൊഴില്‍ വിവരങ്ങളും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍ മുഖേനയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍കേന്ദ്രം മുഖേനയും ലഭ്യമാണ്. ജില്ലയില്‍ നിലവില്‍ എല്ലാ ശനിയാഴ്ചകളിലും വെര്‍ച്വല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments