പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

 



പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിലാണ് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനമാണ്. 50ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായമില്ല. സ്ഥലത്ത് ഇപ്പോഴും ഫയര്‍ഫോഴ്സ് തുടരുന്നുണ്ട്

Post a Comment

0 Comments