ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി. സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ.ജെ ജോർജ്, ഇമ്രാൻ പ്രതാപ് ഗഡി എന്നിവർക്കാണ് കേരളത്തിന്റെ ചുമതല.
കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിലേക്ക് ഭൂപേഷ് ഭാഗേൽ, ഡി.കെ ശിവകുമാർ, ബന്ധു ടിർക്കി എന്നിവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ കോൺഗ്രസ് പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് അസം.
സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിരീക്ഷകരുടെ പട്ടിക പുറത്തിറക്കി

0 Comments