കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയോട് ക്രൂരത; രണ്ടാനമ്മ റിമാൻഡിൽ

 

പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയുടെ സ്വകാര്യഭാ​ഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ ബിഹാർ സ്വദേശി നൂർ നാസറിനെ അറസ്റ്റ് ചെയ്തു.

കഞ്ചിക്കോട് കിഴക്കേമുറയിൽ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അം​ഗൻവാടിയിൽ എത്തിയപ്പോൾ അധ്യാപികയാണ് പൊള്ളൽ ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. രണ്ടാനമ്മയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments