ഡിജിറ്റല്‍ ഡി -അഡിക്ഷന്‍:ഏകദിന ശില്‍്പശാല സംഘടിപ്പിച്ചു


മീനങ്ങാടി: വയനാട് ജില്ലാ പോലീസിന്റെ ഡി-ഡാഡ് (D-DAD ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍,  വോളണ്ടീയേര്‍സ് തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിംഗ് ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍.ആര്‍. ജയരാജ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി എ.ഡി.എന്‍.ഓ കെ.എം ശശിധരന്‍ അധ്യക്ഷത വഹിച്ചു. ബത്തേരി എ.ഇ.ഓ ബി.ജെ ഷിജിത, മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എം. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.പി.സി എ.ഡി.എന്‍.ഓ കെ മോഹന്‍ദാസ് സ്വാഗതവും ഡി.സി.ആര്‍.സി കൗണ്‍സിലര്‍ എം.ആര്‍ സംഗീത നന്ദിയും പറഞ്ഞു. ഡി ഡാഡ് സൈക്കോളജിസ്റ്റ് സി.എന്‍ അനുശ്രീ, സൈബര്‍ ക്രൈം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിനോയ് സ്‌കറിയ, സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സക്കറിയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മാനന്തവാടി, കല്‍പ്പറ്റ സബ് ഡിവിഷനുകളിലും വരും ദിവസങ്ങളിൽ ശില്‍പശാല സംഘടിപ്പിക്കും.

Post a Comment

0 Comments