കരൂർ ദുരന്തം:വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കും



ചെന്നെെ: ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടിവികെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കും. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെയുണ്ടായ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ജ​യ്‌​യുടെ പ്ര​ചാ​ര​ണ വാ​ഹ​നം ഇ​ന്ന​ലെ സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

രാ​വി​ലെ 11ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്താ​നാ​ണ് നി​ർദേ​ശം. കരൂർ അ​പ​ക​ട​ത്തി​ൽ 41 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

Post a Comment

0 Comments