കേളകം:കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ച പെരുന്നാളിന് കൊടിയേറി.
ജനുവരി 4 ഞായറാഴ്ച ആരംഭിച്ച പെരുന്നാൾ തിരു കർമ്മങ്ങൾക്ക് ഫാ. ജേക്കബ് വർഗീസ് മരപ്പോത്തു കുഴി, ഫാ. എൽദോ അപ്രത്തു കാട്ടിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്നുവരുന്ന പെരുനാൾ ദിനങ്ങളിൽ ഫാ.ജിനു ജോൺ, ഫാ.ജയ്സൺ,ഫാ. നോബിൻ കെ വർഗീസ്, ഫാ. ജോബിൻ വർഗീസ് ,ഫാ. ജിബിൻ കുര്യാക്കോസ്, ഫാ. റ്റിജു തോമസ് എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
ജനുവരി 6 ചൊവ്വാഴ്ച നടക്കുന്ന ആത്മീയ സംഘടന വാർഷികത്തിൽ ഫാ.വർഗീസ് കാവനാട്ടേൽ, ഫാ.അബിൻ സണ്ണി,ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ, ഫാ.വർഗീസ് ചങ്ങനാ മഠത്തിൽ ,ഫാ. റിജോ എബ്രഹാം,സിനി ബിനോയ് എന്നിവർ സംബന്ധിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ,ഗാനസന്ധ്യ എന്നിവയും ഉണ്ടായിരിക്കും.
ജനുവരി 9 വെള്ളിയാഴ്ച അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം,തുടർന്ന് ഭക്തിനിർഭരമായ റാസ,നഗരപ്രദക്ഷിണം,പെരുന്നാൾ സന്ദേശം,പ്രദക്ഷിണം.തുടർന്ന് വിവിധ വാദ്യ മേളങ്ങളുടെ കലാപ്രകടനം,അന്നദാനം എന്നിവയും നടക്കും.
ജനുവരി 10 ശനിയാഴ്ചവിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.ഫാ. ബേബി ജോൺ കളിക്കൽ, ഫാ. ജോൺ നടയത്തുംകര എന്നിവരും തിരുക്കർമ്മങ്ങളിൽ സഹകാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കരുതൽ പെൻഷൻ വിതരണ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്,അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത,സുനിത രാജു വാത്യാട്ട് എന്നിവർ പങ്കെടുക്കും.
അന്നേദിവസം കുരിശടിയിലേക്ക് പ്രദക്ഷിണവും തുടർന്ന് നേർച്ച ഭക്ഷണം ലേലം എന്നിവയും ഉണ്ടായിരിക്കും

0 Comments