മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്നും അത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് നൽകിയ ദാനമാണെന്നും 2025 ഒക്ടോബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിന്റെ നടപടികളെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിനെത്തുടർന്ന്, ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി ഡിസംബറിൽ സ്റ്റേ ചെയ്യുകയും ഭൂമിയിൽ യഥാസ്ഥിതി നിലനിർത്താൻ നിർദേശിക്കുകയും ചെയ്തു. ജുഡീഷ്യൽ കമ്മീഷൻ: എന്നാൽ മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
0 Comments