എൻഎസ്എസ്, എസ്എൻഡിപി വിമർശനത്തിനിടെ പെന്തകോസ്ത സഭാ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് വി ഡി സതീശൻ




കുമ്പനാട്: എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും രൂക്ഷ വിമർശനത്തിനിടെ പെന്തക്കോസ്ത സഭയുടെ 102ാമത് ജനറൽ കൺവെൻഷനിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുമ്പനാട് വച്ച് നടന്ന പ്രാർത്ഥനയിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. സഭയിലെ അംഗങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലയിൽ പീഡിപ്പിക്കപ്പെടുമ്പോൾ ഇടപെടലുകൾ നടത്താൻ പ്രതിപക്ഷ നേതാവിന് വേണ്ടി ദി പെന്തക്കോസ്ത് സഭാംഗങ്ങൾ നടത്തിയ പ്രാർത്ഥനയിലും വി ഡി സതീശൻ പങ്കെടുത്തു.

 പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയത് ഇന്ന് രാവിലെ ആയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ഉയർത്തിയ വിമർശനം. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

0 Comments