പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാം ബലാത്സംഗ കേസിൽ പരാമർശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള കാര്യങ്ങള്‍ ഗൗരവകരമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മാർച്ച് 17ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ ബലം പ്രയോഗിച്ചുവെന്നും, കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്ഐഎസിൽ ഉണ്ട്. വാട്സ്ആപ്പ് ചാറ്റുകളും അതിന് തെളിവാണ്. ഗർഭഛിദ്രത്തിന് അതിജീവിതയ്ക്ക് താൽപര്യമില്ലെന്ന് അറിഞ്ഞിട്ടും വിഡിയോ കോളിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നതും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണ് തെറ്റെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. അവിവാഹിതനായതിനാൽ ധാർമികമായും തെറ്റില്ലെന്നും കോടതി പറഞ്ഞു. രാഹുൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദം പൂർത്തിയായതോടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.
0 Comments