പാലക്കാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ പരാതി നൽകി യൂത്ത് ലീഗ്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയാണ് വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്
.jpeg)
0 Comments