പാരമ്പര്യേതര ട്രസ്റ്റി നിയമനം




പയ്യന്നൂർ കോറോം ചേനങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഞ്ചും നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നാലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 11 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

തളിപ്പറമ്പ് നടുവിൽ ആൻഡ് വെള്ളാട് ശിവക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 13 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും

Post a Comment

0 Comments