പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ. ഡിസംബർ 26ന് ആരംഭിച്ച തിരുനാളിന് ഫാ. സനോജ് ചിറ്ററയ്ക്കൽ കൊടിയേറ്റി.തുടർന്നുള്ള ദിവസങ്ങളിൽ ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ,ഫാ. ബിജു ആനിക്കുടിലിൽ,ഫാ. തിയിൽ പാലക്കാട്ട്, ഫാ.ടോമി പുത്തൻപുരയ്ക്കൽ,ഫാ.റോബിൻ പടിഞ്ഞാറയിൽ, ഫാ.സുബിൻ ഐക്കരത്താഴത്ത്, എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാൾ പ്രധാന ദിവസമായ ശനിയാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാ.ജിന്റോ തട്ടുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് കുരിശടിയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും.
ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കും തിരുന്നാൾ തിരുകർമ്മങ്ങൾക്കും ഫാ. തോമസ് അറയ്ക്കൽ, ഫാ. വിജിൻ കിഴക്കരക്കാട്ട് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണവും നടക്കുന്നതായിരിക്കും

0 Comments