ജനങ്ങളുടെ മേൽ കുതിരകയറിയാൽ വനംവകുപ്പ് ജനരോഷമറിയും :യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്



കേളകം : അടയ്ക്കാത്തോട് കരിയംകാപ്പിൽ വളർത്ത് നായയെ പുലി പിടിച്ച സംഭവത്തിൽ നായയെ കൂട്ടിലിട്ട് വളർത്തണമെന്ന വനം വകുപ്പ് എടുത്ത നിലപാട് മലയോര കർഷകരോടുള്ള വെല്ലുവിളിയെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. ഇത്തരം നിലപാടാണ് വനം വകുപ്പ് എടുക്കുന്നതെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ജനരോഷം നേരിടേണ്ടി വരും. നാട്ടിലിറങ്ങിയ പുലിയാണ് വീട്ടുമുറ്റത്തെത്തി നായയെ ആക്രമിച്ചിച്ചത്. സ്വന്തം വീട്ടിലും പറമ്പിലുമല്ലാതെ കർഷകർ എവിടെയാണ് മൃഗങ്ങളെ വളർത്തേണ്ടത്. വനംവകുപ്പ് അവരുടെ അധീനതയിലുള്ള വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. മറിച്ച്കർഷകരുടെ വളർത്ത് മൃഗങ്ങളെ നിയന്ത്രിക്കാൻ തുനിഞ്ഞ് ഇറങ്ങിയാൽ വനപാലകർ നാട്ടിലിറങ്ങണോ വേണ്ടയോ എന്ന് കർഷകർ തീരുമാനിക്കും എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അടയ്ക്കാത്തോട് കരിയംകാപ്പിൽ വളർത്തു നായയെ പുലി പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് എത്തിയ ഫോറസ്റ്റ് അധികൃതർ നായയെ കൂട്ടിലിട്ട് വളർത്തണമെന്നും പുറത്തിറക്കി വിട്ടത് കൊണ്ടാണ് പുലി പിടിച്ചത് എന്ന്   സംസാരിച്ചതായി പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വന്യ മൃഗങ്ങളെ വനത്തിൽ നിലനിർത്തേണ്ടത് വനപാലകരുടെ ഉത്തരവാദികമാണ് ഇത് നിർവഹിക്കാതെ ജനങ്ങളുടെ മേൽ കുതിര കയറാനാണ് വനം വകുപ്പിൻ്റെ തീരുമാനമെങ്കിൽ ജനരോഷം വന പാലകർ നേരിടേണ്ടി വരും.

വനം വകുപ്പ് മന്ത്രിയും കർഷക ജനതയെ അവഗണിക്കുന്നു എന്നതിൻ്റെ തെളിവാണ് മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് ബജറ്റിൽ കാര്യമായ ഫണ്ട് നീക്കി വെയ്ക്കാത്തത്. മലയോര ജനതയുടെ പ്രതിഷേധം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സർക്കാർ അറിയും എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments