മാനന്തവാടിയിൽ ദുരന്തനിവാരണ പരിശീലന ക്യാമ്പ് നടത്തി

 

ദുരന്തനിവാരണ പരിശീലന ക്യാമ്പ്  മന്ത്രി ഒ ആർ. കേളു ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ വെച്ച്  നടക്കുന്ന ത്രിദിന ക്യാമ്പ് മാനന്തവാടി ഡയാന ഇൻഡോർ  സ്റ്റേഡിയത്തിൽ പട്ടിക ജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ കോഴിക്കോട്  പ്രസിഡൻ്റ് അഡ്വ. പ്രദീപ്കുമാർ, സെക്രട്ടറി രാജഗോപാലൻ, സെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പി.കെ. സുധീഷ് , എൻ. ഡി. ആർ. എഫ് ടീം കമാൻഡർ  സനോജ് പ്രതാപ് സിംഗ്, എച്ച്. ആർ ട്രെയിനർ പി.ഹേമപാലൻ, ട്രോമാകെയർ ട്രെയിനർമാരായ സനൂപ്,ഷാലു കൃഷ്ണൻ, സജിത്ത് വിനോദ്, എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടുകൂടി മാനന്തവാടി നെഹ്റു മെമ്മോറിയൽ സ്കൂളിൽ വച്ച്  ഫോറസ്റ്റ് ഡിപ്പാർമെൻ്റ് നടത്തുന്ന ക്ലാസുകളും തുടർന്ന് സിറ്റുവേഷണൽ മാനേജ്മെൻ്റ് ട്രെയിനിംങ്ങ് എന്നിവയും 17 , 18 ദിവസങ്ങളിലായി ഫയർ & റെസ്ക്യു,വാട്ടർ റെസ്ക്യു, റോഡ് സേഫ്റ്റി, ഇലക്ട്രിക്കൽ, ജീവൻ രക്ഷ തുടങ്ങിയ പരിശീലനങ്ങളും ഉണ്ടാകും കോഴിക്കോട്, വയനാട്, തൃശ്ശൂർ, കണ്ണൂർ എന്നിവടങ്ങളിൽ നിന്നുള്ള എൺപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.


Post a Comment

0 Comments