കേരളത്തിന് നിരാശ; അമൃത് ഭാരത് ട്രെയിനുകളിൽ ഒന്നിൽ പോലും ഇടമില്ലാതെ സംസ്ഥാനം

റെയിൽവേ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച ഒൻപത് അമൃത് ഭാരത് എക്‌സ്പ്രസുകളിൽ ഒന്നിൽ പോലും കേരളത്തെ ഉൾപ്പെടുത്താത്തത് സംസ്ഥാനത്തിന് കനത്ത നിരാശയായി. പ്രഖ്യാപിക്കപ്പെട്ട സർവീസുകളിൽ മൂന്നെണ്ണം തമിഴ്‌നാടിനും ഏഴ് റൂട്ടുകൾ പശ്ചിമ ബംഗാളിനുമാണ് ലഭിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ഈ സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയതെന്ന സൂചനയുണ്ട്. ഇതോടെ, കേരളത്തിന്റെ ഇനിയിപ്പൊഴത്തെ ഏക പ്രതീക്ഷ വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലാണ്.

കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന അമൃത് ഭാരത് ട്രെയിനുകളിൽ വന്ദേ ഭാരതിൽ നിന്നുള്ള പ്രധാന വ്യത്യാസം ശീതീകരിച്ച കോച്ചുകളുടെ അഭാവമാണ്. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ട്രെയിനുകൾ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു.

Post a Comment

0 Comments