ചീങ്കണ്ണിപ്പുഴ വിവാദം നിയമപരമായി നേരിടുമെന്ന് കേളകം പഞ്ചായത്ത്


കേളകം : കേളകം പഞ്ചയത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും ആറളം വില്ലേജിനോ വനം വകുപ്പിനോ വിട്ട് നൽകില്ലായെന്നും വിഷയം നിയമപരമായി നേരിടുമെന്നും കേളകം പഞ്ചായത്ത് ഭരണ സമിതി യോഗം. ആറളം,കേളകം വില്ലേജുകളുടെ റീസർവേയുമായി ബന്ധപ്പെട്ട് വനം, പഞ്ചായത്ത്, സർവ്വെ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ പുഴ നേർ പകുതിയായി സർവേ ചെയ്ത് നൽകണമെന്ന ജില്ല സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി 2025 ഡിസംബർ അഞ്ചാം തിയതി ചേർന്ന യോഗത്തിൽ പുഴ വിട്ട് നൽകുന്നിതിൽ തടസ്സം ഇല്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങിയ യോഗം തീരുമാനിച്ചിരുന്നു. ഈ യോഗ തീരുമാനത്തെയാണ് കേളകം പഞ്ചായത്ത് ഭരണ സമിതി യോഗം തള്ളിയത്. ഇടതുപക്ഷത്തിൻ്റെ അഞ്ച് അംഗങ്ങളും ഭരണ കക്ഷിയുടെ തീരുമാനത്തിനൊപ്പം നിന്നു.

Post a Comment

0 Comments