ബംഗാളിൽ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇനി ചീഫ് സെക്രട്ടറി; 'നിഷ്പക്ഷ' ഉദ്യോഗസ്ഥന് തക്ക പ്രതിഫലമെന്ന് തൃണമൂൽ

 



കൊൽക്കത്ത: ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി ഗവർണർ ഉത്തരവിറക്കി. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് നടപടി. പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു. തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും നടത്തിപ്പിനും ഉത്തരവാദിത്തമുള്ള സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ആയിരുന്ന മനോജ് കുമാർ അഗർവാൾ

Post a Comment

0 Comments