പേരാവൂർ: ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് ചെയർമാൻ കെ എം ഗിരീഷ് ന്റെ അധ്യക്ഷതയിൽ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലറത്ത്, ചാക്കോ തൈക്കുന്നേൽ, സി ജെ മാത്യു, വി പ്രകാശൻ, വി മോഹനൻ, ദീപ ഗിരീഷ്,സിബി ജോസഫ്,വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ബിനീഷ് നാമത്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

0 Comments